24.8 C
Kollam
Thursday, November 13, 2025
HomeNewsരാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് അധിര്‍ രഞ്ജന്‍; 'രാഷ്ട്രപത്‌നി' എന്ന് വിളിച്ച പരാമര്‍ശത്തിൽ

രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് അധിര്‍ രഞ്ജന്‍; ‘രാഷ്ട്രപത്‌നി’ എന്ന് വിളിച്ച പരാമര്‍ശത്തിൽ

രാഷ്ട്രപത്‌നി പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ‘രാഷ്ട്രപത്‌നി’ എന്ന് വിളിച്ച പരാമര്‍ശത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ മാപ്പപേക്ഷ.
നിങ്ങള്‍ വഹിക്കുന്ന സ്ഥാനത്തെ വിശേഷിപ്പിക്കുന്നതിനിടെ തെറ്റായ പദം ഉപയോഗിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. അതൊരു നാക്ക് പിഴയായിരുന്നുവെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്റെ മാപ്പ് അപേക്ഷ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു’ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിക്കെഴുതിയ കത്തില്‍ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments