27.1 C
Kollam
Tuesday, October 1, 2024
HomeNewsചിന്ത ജെറോമിനെതിരേ ഗവർണർക്ക് പരാതി; യൂത്ത് കോണ്ഗ്രസ്

ചിന്ത ജെറോമിനെതിരേ ഗവർണർക്ക് പരാതി; യൂത്ത് കോണ്ഗ്രസ്

സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡി വൈ എഫ് ഐ തെക്കന്‍ മേഖലാ ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ. സിവിൽ കോടതിക്കുള്ള അധികാരങ്ങള്‍ കമ്മിഷന് ഉണ്ടായിരിക്കെ നിയമവിരുദ്ധ പ്രവർത്തനമാണ് ചെയർപേഴ്സണ്‍ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടി ബിനു ചുള്ളിയില്‍ ഗവർണർക്ക് പരാതി നൽകി.

സ്വതന്ത്ര നീതി നിർവ്വഹണ സ്ഥാപനമായിരിക്കേണ്ടതിന് പകരം ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നത് നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. ചെയർപേഴ്സൺ സ്ഥാനം ചിന്ത ജെറോം രാജിവെച്ച് ഒഴിയുന്നതാണ് അഭികാമ്യമെന്നും അല്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണമെന്നുമാണ് ആവശ്യം.

കഴിഞ്ഞ 28 നാണ് ഡിവൈഎഫ്ഐയുടെ മേഖലാ ജാഥകള്‍ ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി നയിക്കുന്ന തെക്കൻ ജാഥയുടെ മാനേജരാണ് ചിന്ത ജെറോം.

- Advertisment -

Most Popular

- Advertisement -

Recent Comments