25 C
Kollam
Saturday, September 23, 2023
HomeNewsCrimeമണിച്ചന്റെ മോചനം; ഹർജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

മണിച്ചന്റെ മോചനം; ഹർജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

- Advertisement -

കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ ഉഷ ചന്ദ്രൻ സമർപ്പിച്ച ഹർജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും.
മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും മുദ്രവച്ചകവറിൽ ഹാജരാക്കാൻ കോടതി ജയിൽഉപദേശക സമിതിക്ക് കഴിഞ്ഞതവണ നിർദേശം നൽകിയിരുന്നു.മോചന ആവശ്യത്തിൽ നാല് മാസമായിട്ടും തീരുമാനമെടുക്കാത്തതിനെ വിമർശിച്ച കോടതി, ഉടൻ തീരുമാനമായില്ലെങ്കിൽ മണിച്ചന് ജാമ്യം നൽകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments