കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം
ബെര്‍മിംഗ്ഹാം:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം. 67 കിലോ വിഭാഗത്തില്‍ ഗെയിംസ് റെക്കോഡോടെയാണ് ഇന്ത്യയുടെ ജെറമി ലാല്‍റിന്നുങ്ക സ്വര്‍ണം നേടിയത്.
ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെയാണ് പത്തൊമ്പതുകാരനായ ജെറെമിയുടെ റെക്കോര്‍ഡ് നേട്ടം. 140 കിലോഗ്രാം സ്‌നാച്ച്, 160 കിലോ ഗ്രാം ക്ലീന്‍ സ്‌നാച്ച് എന്നിവയിലായി 300 കിലോഗ്രാം ഉയര്‍ത്തിയാണ് ജെറെമിയുടെ നേട്ടം.
