27.1 C
Kollam
Sunday, December 22, 2024
HomeNewsസ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ്; സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടഞ്ഞ് സി.ഐ.ടി.യു

സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ്; സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടഞ്ഞ് സി.ഐ.ടി.യു

ഉദ്ഘാടനത്തിനിടെ കല്ലുകടി.തിരുവനന്തപുരത്ത് കെ എസ് ആർ ടി സി സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടയുന്നു. സി.ഐ.ടി.യു ആണ് ബസ് തടയുന്നത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ബസ് തടയുന്നത്. ബസ് എടുക്കാൻ വന്ന ഡ്രൈവറെയും തടഞ്ഞു. സിറ്റി സർക്കുലറർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ് നടത്തുന്നതിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്തുവന്നിരുന്നു.

ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസ് തടയുമെന്ന് സി ഐ ടി യു നേരത്തെതന്നെ വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് ആരോപിച്ചാണ് സി ഐ ടി യു ഇലക്ട്രിക് ബസ് സർവ്വീസ് തടയുമെന്ന് പ്രഖ്യാപിച്ചത്. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്കരണം കൊണ്ട് വരരുതെന്നാണ് യൂണിയനുകളുടെ പൊതു പ്രതികരണം.

ഹ്രസ്വദൂര സർവീസുകളിലേക്കുള്ള സ്വിഫ്റ്റ് കമ്പനിയുടെ കടന്നുകയറ്റം അംഗീകരിക്കില്ലെന്നാണ് യൂണിയനുകളുടെ നിലപാട്. നിലവിലെ സിറ്റി സർക്കുലർ സർവീസിന്‍റെ റൂട്ടുകളിൽ സ്വിഫ്റ്റിന്‍റെ ഇലക്ട്രിക് ബസുകൾ എത്തിയാൽ തടയുമെന്നായിരുന്നു സി ഐ ടി യു പ്രഖ്യാപനം. പേരൂർക്കട, സിറ്റി ഡിപ്പോയിലും വച്ച് ബസ് തടയാനാണ് തീരുമാനം. സി ഐ ടി യു വാഹനം തടയുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സി മാനേജ്മെന്‍റ് പൊലീസ് സഹായം തേടിയിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments