25 C
Kollam
Thursday, July 31, 2025
HomeNewsCrimeമംഗളുരു കൊലപതകം; കേരളത്തിൽനിന്ന് ഒരാൾ പിടിയിൽ

മംഗളുരു കൊലപതകം; കേരളത്തിൽനിന്ന് ഒരാൾ പിടിയിൽ

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ യുവമോർച്ച നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ കേരളത്തിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ ആളുടെ വിവരങ്ങൾ അറിവായിട്ടില്ല. പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ നേരത്തെ ബംഗളുരുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 28നാണ് രാത്രിയിലാണ് പ്രവീൺ നെട്ടാരു കൊലചെയ്യപ്പെട്ടത്. രാത്രിയിൽ സ്വന്തം ഉടമസ്ഥതയിലുള്ള കോഴിക്കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപതാകം. കേരള രജിസ്ട്രേഷൻ ബൈക്കിലെത്തിയവരാണ് കൊല നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തീവ്രവാദ വിരുദ്ധസേന കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments