23.8 C
Kollam
Thursday, January 22, 2026
HomeNewsഅല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തി; യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെ

അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തി; യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെ

അഫ്ഗാനിസ്ഥാനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് സവാഹിരിയെ വധിച്ചത്. യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എത്രകാലമെടുത്താലും എവിടെ ഒളിച്ചാലും ജനങ്ങൾക്ക് ഭീഷണിയെങ്കിൽ അമേരിക്ക വകവരുത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.
ഒസാമ ബിന്‍ലാദനെ യുഎസ് കൊലപ്പെടുത്തിയ ശേഷം സവാഹിരിയായിരുന്നു അല്‍ഖ്വയ്ദയെ നയിക്കുന്നത്. രോഗബാധിതനായ സവാഹിരി 2020 ഒക്ടോബറിൽ മരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സെപ്തംബർ 11 ഭീകരാക്രമണത്തിന്റെ 20ാം വാർഷികത്തിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് സവാഹിരിയുടെ അറുപത് മിനിറ്റ് വീഡിയോ അൽ ഖ്വായ്ദ ടെലിഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments