28.7 C
Kollam
Friday, March 29, 2024
HomeNewsമുഹമ്മദ് ബിന്‍ സല്‍മാനുമായി ഒന്നുമില്ല, ബൈഡന് ബന്ധം സല്‍മാന്‍ രാജാവിനോട് മാത്രം

മുഹമ്മദ് ബിന്‍ സല്‍മാനുമായി ഒന്നുമില്ല, ബൈഡന് ബന്ധം സല്‍മാന്‍ രാജാവിനോട് മാത്രം

സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധം സൗദി രാജാവ് സല്‍മാനിലൂടെ മുന്നോട്ടു കൊണ്ടു പോകുവാന്‍ ബൈഡന്‍ ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.

വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി ഇക്കാര്യം വ്യക്തമാക്കിയത്. അധികാരത്തിലെത്തിയതിന് പിന്നാലെ ബൈഡന്‍ യു.എസില്‍ നടപ്പില്‍ വരുത്തുന്ന ശ്രദ്ധേയമായ നയം മാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ മരുമകനും മുതിര്‍ന്ന ഉപദേശകനുമായ ജാരദ് കുഷ്ണറും സൗദി കിരീടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായിയായിരുന്നു ബന്ധം പുലര്‍ത്തിയിരുന്നത്.

സൗദിയില്‍ അധികാരം കയ്യാളുന്നത് മുഹമ്മദ് ബിന്‍ സല്‍മാനാണ്. അടുത്ത രാജാവാകുന്നതും മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെയാണ്. അതേസമയം സാങ്കേതികമായി ഇപ്പോഴും സൗദിയുടെ അധികാരം 85 കാരനായ സല്‍മാന്‍ രാജാവിനാണ്.

അതേസമയം, സല്‍മാന്‍ രാജാവുമായി സംസാരിക്കുമെന്നും അത് എന്നായിരിക്കും എന്നത് കൃത്യമായി അറിയില്ലെന്നും സാക്കി കൂട്ടിച്ചേര്‍ത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments