26.1 C
Kollam
Monday, December 4, 2023
HomeNewsഅടുത്ത 24 മണിക്കൂറിനുള്ളിൽ മഴ ശക്തിപ്പെടാൻ സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പുതിയ അറിയിപ്പ്

അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ ശക്തിപ്പെടാൻ സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പുതിയ അറിയിപ്പ്

- Advertisement -

സംസ്ഥാനത്ത് മഴ ഭീഷണി തുടരുമെന്ന സൂചന നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പുതിയ അറിയിപ്പ്. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് സൂചന. രാത്രി ഒമ്പത് മണിയോടെ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ടതാണ് കേരളത്തിൽ മഴ ശക്തമായി തുടരാനുള്ള സാധ്യത വർധിപ്പിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു മുകളിലായാണ് ന്യുന മർദ്ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തിപ്പെടാനാണ് സാധ്യത. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നതും മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നുതിനാലും മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നതിന്‍റെയും സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് 6 മുതൽ 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

- Advertisment -

Most Popular

- Advertisement -

Recent Comments