യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ അമേരിക്ക. ഒരു ബില്ല്യൺ യുഎസ് ഡോളറിൻ്റെ പാക്കേജ് ഇന്ന് പ്രഖ്യാപിക്കും. ഇതോടെ യുക്രൈനുള്ള അമേരിക്കൻ സഹായം 8.8 ബില്ല്യൺ ഡോളറായി ഉയരും. ഇതുവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും വലിയ തുകയാണിത്.ദീർഘദൂര ലക്ഷ്യം കാണുന്ന ആയുധങ്ങളാവും ഇതിൽ കൂടുതലായും ഉണ്ടാവുക. മിലിട്ടറി പരിരക്ഷയുള്ള 50 ആംബുലൻസുകളും പാക്കേജിലുണ്ട്.