27.1 C
Kollam
Sunday, December 22, 2024
HomeNewsകൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ക്കായി ആര്‍ജെഡി; കരുനീക്കങ്ങളുമായി തേജസ്വിയാദവ്

കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ക്കായി ആര്‍ജെഡി; കരുനീക്കങ്ങളുമായി തേജസ്വിയാദവ്

ബിഹാറില്‍ മന്ത്രിസഭ രൂപികരണം സംബന്ധിച്ച് ആര്‍ജെഡി, ജെഡിയു ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ,ജെഡിയുവിനെക്കാള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് തന്നെ ലഭിക്കുന്നതിനായുള്ള കരുനീക്കങ്ങളാണ് തേജസ്വിയാദവ് നടത്തുന്നത്.

നിതീഷ് കുമാറും തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും, ഓഗസ്റ്റ് പതിനെഞ്ചിന് ശേഷമാകും ബിഹാറില്‍ മന്ത്രിസഭ രൂപീകരണം ഉണ്ടാകുക. നിലവില്‍ പാര്‍ട്ടികള്‍ തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.പതിനെട്ട് മന്ത്രിമാര്‍ ആര്‍ജെഡിയില്‍ നിന്നും പതിമൂന്നോ പതിനാലോ മന്ത്രിമാര്‍ ജെഡിയുവില്‍ നിന്നും ആയിരിക്കും.

കോണ്‍ഗ്രസിന് നാലും, എച്ച്എഎമ്മിന് ഒരൂ മന്ത്രി സ്ഥാനവുമാകും ലഭിക്കുക. ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവിനൊപ്പം സഹോദരന്‍ തേജ് പ്രതാപ് യാദവും മന്ത്രിസഭയുടെ ഭാഗമാകും. മാറി നില്‍ക്കുന്ന സിപിഐഎംഎല്‍ മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ചാല്‍ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന മന്ത്രിസ്ഥാനങ്ങളില്‍ മാറ്റം വന്നേക്കും.

സിപിഐഎംഎല്‍ പ്രതിനിധികളോട് മന്ത്രി സഭയില്‍ ചേരാന്‍ നിതീഷ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ 18 എന്ന കടംപിടിത്തത്തില്‍ നിന്നും ആ!ര്‍ജെഡി പിന്നോട്ട് പോകേണ്ടി വന്നേക്കും. നാളെ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആകും മന്ത്രിസഭയില്‍ ചേരണമോയെന്നതില്‍ സിപിഐഎംഎല്‍ തീരുമാനമെടുക്കുക.

- Advertisment -

Most Popular

- Advertisement -

Recent Comments