27.4 C
Kollam
Sunday, December 22, 2024
HomeNewsകേരളത്തില്‍ വികസനം തകര്‍ക്കുകയാണ് ഇഡി ലക്ഷ്യം; മുഖ്യമന്ത്രി

കേരളത്തില്‍ വികസനം തകര്‍ക്കുകയാണ് ഇഡി ലക്ഷ്യം; മുഖ്യമന്ത്രി

കേരളത്തില്‍ വികസനം തകര്‍ക്കുകയാണ് ഇ ഡി ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎം കൊല്ലം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ഇപ്പോള്‍ വികസനം നടക്കുന്നത് കിഫ്ബിയിലൂടെയാണ് അതുകൊണ്ടാണ് കിഫ്ബിക്കെതിരായ ഇ.ഡി നീക്കമെന്നും കേരളത്തെ ഒഴിച്ചുനിര്‍ത്തയാണോ രാജ്യത്തിന്റെ വികസനമെന്ന് മുഖ്യമന്ത്രി ചോദിച്ചു. കിഫ്ബിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബംഗാളില്‍ അധികാരത്തിലെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമം അഴിച്ചുവിട്ട് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചു. വോട്ടെടുപ്പിന് പോലും ജനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തൃപുരയില്‍ കോണ്‍ഗ്രസ് ഒന്നടങ്കം ബിജെപിയായി. തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു. ഈ രണ്ടിടങ്ങളിലും സിപിഐഎമ്മിന് പ്രവര്‍ത്തിക്കാനാവുന്നില്ല. ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികള്‍ ഇതിനെ എതിര്‍ക്കുന്നില്ല. ആക്രമണം സിപിഐഎമ്മിന് എതിരായതിനാല്‍ അവര്‍ക്ക് മനസുഖം ഉണ്ടാകുന്നു.
മാധ്യമങ്ങളും ഇതിനെതിരെ അരയക്ഷരം എഴുതാന്‍ തയ്യാറാവുന്നില്ല. കോര്‍പറേറ്റ് ശക്തികളാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്.

കോര്‍പറേറ്റുകള്‍ ഇടതുപക്ഷത്തെ അലോസരമായി കാണുന്നു. മാധ്യമങ്ങള്‍ ഈ സംസ്ഥാനങ്ങളിലെ ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നില്ല.കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കാര്യമായി ഇടപെടുന്നു. ഇതിനെതിരെയും മാധ്യമങ്ങള്‍ പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് തുടര്‍ഭരണം വന്നതില്‍ യുഡിഎഫിനും ബിജെപിക്കും പകയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ചില പ്രദേശങ്ങളും വിഭാഗങ്ങളും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് യുഡിഎഫ് കരുതി. എന്നാല്‍ അങ്ങനെയൊന്ന് ഇന്നില്ല. പണ്ട് ചില ജനവിഭാഗങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധതയുണ്ടായിരുന്നു. പിന്നീട് ഇവര്‍ സിപിഐഎമ്മിനൊപ്പം ചേര്‍ന്നു മുഖ്യമന്ത്രി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments