26.8 C
Kollam
Wednesday, February 5, 2025
HomeNewsCrimeഎഴുത്തുകാരി ജെ.കെ റൗളിംഗിനും വധഭീഷണി; സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച ആളെ കുറിച്ച് പോസ്റ്റിട്ടതിന്

എഴുത്തുകാരി ജെ.കെ റൗളിംഗിനും വധഭീഷണി; സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച ആളെ കുറിച്ച് പോസ്റ്റിട്ടതിന്

‘പേടിക്കണ്ട, അടുത്തത് നിങ്ങളാണ്’ എന്നായിരുന്നു ജെ.കെ റൗളിംഗിന്റെ പോസ്റ്റിന് താഴെ ലഭിച്ച കമന്റ്. വിഖ്യാത നോവൽ സീരീസായ ഹാരി പോട്ടറിന്റെ രചയിതാവാണ് ജെ.കെ റൗളിംഗ്. ഹാരി പോട്ടർ കഥകൾ വായിച്ചവർക്കാർക്കും അതൊരു കഥമാത്രമാണെന്ന് വിശ്വസിക്കാൻ സാധിക്കില്ല.

മാന്ത്രിക വിദ്യകൾ പഠിപ്പിക്കുന്ന ഹോഗ്വാർട്സും, മാന്ത്രിക വടിയും, ബ്രൂംസ്റ്റിക്കും, ഹോഗ്വാർട്ട്സ് യൂണിഫോമും, മാന്ത്രിക പുസ്തകങ്ങളും മറ്റ് മാന്ത്രിക വസ്തുക്കളുമെല്ലാം വിൽക്കുന്ന ഡയഗൺ ആലിയും, ഹോഗ്വാർട്ട്സ് എക്സപ്രസും, മാന്ത്രികരുടെ സർക്കാരുമെല്ലാം ലോകത്തിന്റെ ഏതെങ്കിലും കോണിലുണ്ടാകുമെന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ട്ടം. അതുകൊണ്ട് തന്നെയാണ് വെറുതെയെങ്കിലും വഴിയിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു ഇടുങ്ങിയ വാതിൽ കാണുമ്പോൾ അത് മാന്ത്രിക ലോകത്തേക്ക് നിങ്ങൾക്ക് പ്രവേശിക്കാനുള്ള വാതിലായിരിക്കുമോ എന്ന് വെറുതെയെങ്കിലും സംശയിക്കുന്നത്.ഓരോ ജൂലൈ 31നും ഹോഗ്വാർട്ട്സിൽ നിന്ന് എഴുത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നത്.

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള എഴുത്തുകാരിക്കെതിരെയാണ് മീർ ആസിഫ് അസീസ് എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്ന് പരസ്യമായി വധ ഭീഷണി ഉണ്ടായിരിക്കുന്നത്. തുടർന്ന് എഴുത്തുകാരി പൊലീസിൽ പരാതി നൽകി. നിലവിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments