ജമ്മുകശ്മീരില്‍ വീണ്ടും ഉണ്ടായ ഭീകരാക്രമണത്തിൽ പ്രദേശവാസി കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ആറ് ദിവസത്തിനിടയിലെ എട്ടാമത്തെ ഭീകരാക്രമണമാണിത്. ഇന്നലെ രാത്രിയും ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം നടന്നിരുന്നു. ഗോപാൽപുരയിലും കശ്മീരിലെ പൊലീസ് കൺട്രോൾ റൂമിന് നേരെയുമാണ് ഇന്നലെ ആക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു പൊലീസുകാരനും നാട്ടുകാരനും പരിക്കേറ്റിരുന്നു.