സിവിക് ചന്ദ്രനെതിരായ പീഡന കേസിലെ കോടതി വിധി ദൗർഭാഗ്യകരമെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതു സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ഇങ്ങനെയുള്ള വിധികൾ ആ പ്രതീക്ഷയ്ക്ക് എതിരാണ്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള വിധി സ്ത്രീ വിരുദ്ധമാണെന്നും വീണാ ജോർജ് പ്രതികരിച്ചു.
ഇതിനിടെ എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികാതിക്രമ കേസിലെ കോടതി വിധി സ്ത്രീ വിരുദ്ധമെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ. പൗരന് നീതി നൽകേണ്ട കോടതിയുടെ നിലപാട് നിരാശാജനകമാണ്. ഇത്തരത്തിലുള്ള കോടതി ഉത്തരവുകൾ തിരുത്തപ്പെടേണ്ടതും, ചർച്ച ചെയ്യേണ്ടതുമാണ്.
ദളിത് പെൺകുട്ടികൾ നാളെ മുതൽ നെറ്റിയിൽ തങ്ങളുടെ ജാതി എഴുതി ഒട്ടിച്ചു നടക്കണമെന്നാണോ വിധിയുടെ സാരംശം എന്നും ഷാഹിദ കമാൽ പറഞ്ഞു.