27.1 C
Kollam
Sunday, December 22, 2024
HomeNewsഗവർണർക്കെതിരെ വീണ്ടും സിപിഎം; ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു

ഗവർണർക്കെതിരെ വീണ്ടും സിപിഎം; ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു

ഗവർണർക്കുകേന്ദ്ര സർക്കാരിനും കടുത്ത വിമർശനവുമായി സിപിഎം. ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് ഗവർണർക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും നിലപാടെടുത്ത് സ കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്.

ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നോക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മോദി ഭരണത്തിന്‍റേയും ബി ജെ പിയുടെയും ചട്ടുകമായി മാറി. ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ സർക്കാരിനെ ഗവർണറെ ഉൾപ്പെടെ ഉപയോഗിച്ച് വളഞ്ഞ വഴികളിലൂടെ വരിഞ്ഞു മുറുക്കാനും ശ്വാസം മുട്ടിക്കാനും അട്ടിമറിക്കാനും നോക്കുകയാണ്.

ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭാ തീരുമാനം അനുസരിച്ചാണെന്നും കോടിയേരി ബാലകൃഷ്ണൻ പറയുന്നു. , മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ നടപടിക്കെതിരെയാണ് സി പി എം നിലപാട് കടുപ്പിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments