25 C
Kollam
Saturday, September 23, 2023
HomeNewsCrimeകൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു; ഉത്തർപ്രദേശിൽ

കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു; ഉത്തർപ്രദേശിൽ

- Advertisement -

ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. കേസ് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഒത്തുതീർപ്പിന് സമ്മർദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. ഇതിനു പിന്നാലെ പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ല എന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

പ്രതികൾക്കൊപ്പം നിന്ന പൊലീസ് കേസ് ഒത്തുതീർപ്പാക്കാൻ നിർബന്ധിച്ചത് പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കി എന്ന് ബന്ധുക്കൾ ആരോപിച്ചു.പെൺകുട്ടി ജീവനൊടുക്കിയതിന് പിന്നാലെ, സംബൽ ജില്ലയിലെ കുഡ്‍ഫത്തേഗഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന സം ഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. 3 പേർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു

- Advertisment -

Most Popular

- Advertisement -

Recent Comments