കണ്ണൂരിൽ ലഹരി നല്‍കി സഹപാഠി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പൊലീസിനെതിരെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബം. കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന് കുടുംബം ആരോപിച്ചു. തെളിവുകളുള്ള മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ല. മകളെ പൊലീസ് സ്റ്റേഷനിലേക്ക് അനാവശ്യമായി വിളിച്ചുവരുത്തി.
പൊലീസ് നടപടി മകള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയെന്നും പെണ്‍കുട്ടിയുടെ കുടുംബം 24നോട് പറഞ്ഞു. മകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.
തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അവര്‍ കേസ് വലിച്ചുകൊണ്ടുവരികയാണ് എന്ന് മാതാപിതാക്കള്‍ പറയുന്നു. കേസിന് ആസ്പദമായ എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ട്.