തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഇന്ന ഉച്ചയോടെയാണ് സംഭവം. സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
കൃത്യമായ സ്‌കാനിംഗ് നടത്തുന്നതിലും കുഞ്ഞിന് അനക്കമുണ്ടോ എന്ന് പരിശോധിക്കുന്നതിലും അനാസ്ഥയുണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം. കൃത്യമായ പരിശോധന നടത്തി മരുന്ന് നല്‍കാന്‍ ശ്രമിച്ചില്ലെന്നാണ് പരാതി. സാധാരണഗതിയില്‍ സ്‌കാനിംഗില്‍ ഉള്‍പ്പടെ നടത്തിയപ്പോള്‍ ആസ്വാഭാവികത ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാര്‍ പറഞ്ഞ ഡേറ്റിന് മുമ്പ് തന്നെ യുവതിക്ക് വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലെത്തിച്ചത്.
പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ല. പിന്നീടാണ് കുഞ്ഞ് മരിച്ച കാര്യം അറിയിക്കുന്നതെന്നും യുവതിയുടെ ഭര്‍ത്താവ് ബിജീഷ് പറയുന്നു.
മരണം സ്ഥിരീകരിച്ചതിന് ശേഷവും കുഞ്ഞിന്റ മൃതദേഹം ബന്ധുക്കളെ കാട്ടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിരുന്നില്ല. ബന്ധുക്കള്‍ ബഹളം വച്ചതിന് ശേഷമാണ് കു!ഞ്ഞിന്റെ മൃതദേഹം കാട്ടാന്‍ തയ്യാറായതെന്നും പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.