25.4 C
Kollam
Sunday, September 8, 2024
HomeNewsCrimeജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് നടത്താൻ ശ്രമിച്ച മരമടി മത്സരം തടഞ്ഞു; കൊല്ലം ചിറക്കര വില്ലേജിൽ

ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് നടത്താൻ ശ്രമിച്ച മരമടി മത്സരം തടഞ്ഞു; കൊല്ലം ചിറക്കര വില്ലേജിൽ

കൊല്ലം ജില്ലയിൽ ചിറക്കര വില്ലേജിൽ നിയമവിരുദ്ധമായി കാളയെ ഉപയോഗിച്ച് സംഘടിപ്പിച്ച മരമടി മത്സരം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം സബ്കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ തടഞ്ഞു. മരമടി മത്സരം നടത്താൻ പാടില്ല എന്ന ജില്ലാ കളക്ടർ അഫ്‌സാന പർവീണിന്റെ ഉത്തരവ് നിലനിൽക്കുകയാണ് കാളകളെ ഉപയോഗിച്ച് മത്സരം സംഘടിപ്പിക്കാൻ ഒരുങ്ങിയത്.

രഹസ്യമായി മത്സരം നടത്തുവാൻ സംഘാടകർ ഒരുങ്ങുന്നു എന്ന വിവരം ലഭിച്ചതോടെ കളക്ടറുടെ നിർദേശം അനുസരിച്ചു സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചിറക്കര ഏലായിൽ എത്തി നടപടി സ്വീകരിക്കുകയായിരുന്നു .

മൃഗങ്ങളെ ഉപയോഗിച്ചുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടർ വ്യക്തമാക്കി. തുടർന്ന് നിലം ഉഴുന്നു മറിക്കാൻ എന്ന പേരിൽ കാളകളെ ചിറക്കര ഏലയിലേക്ക് എത്തിക്കാൻ സംഘാടകർ ശ്രമിച്ചു എങ്കിലും ഒരു രീതിയിലും മൃഗങ്ങളെ ഉപയോഗിച്ചുള്ള മത്സരങ്ങൾ നടത്തുവാൻ സാധിക്കില്ല എന്ന ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന്മേൽ സബ് കളക്ടർ സംഘാടകരുമായി ചർച്ച ചെയ്ത് പരിപാടി നിർത്തിവെച്ചു.

സുപ്രീം കോടതി- ഹൈക്കോടതി വിധിന്യായങ്ങള്‍, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം എന്നിവ പ്രകാരം കാളകളെയും പോത്തുകളെയും ഉപയോഗിച്ചുള്ള കാളപൂട്ട്, മരമടി, കന്നുപൂട്ട് തുടങ്ങിയ എല്ലാ മത്സരങ്ങളും സമ്പൂര്‍ണ്ണമായി നിരോധിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് 26ന് ജില്ലാ കളക്ടർ അഫ്സാന പർവീൺ മരമടി മത്സരം നടത്താൻ പാടില്ല എന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
കളക്ടറുടെ ഉത്തരവിന് വിരുദ്ധമായി ഇന്നലെ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ പ്രചരണം നടന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ജില്ലാ കളക്ടർ നടപടി സ്വീകരിച്ചിരുന്നു.ഇതിന്റെ കൂടി പശ്ചാത്തലത്തിൽ ജില്ലയില്‍ നിയമം കർശനമായി പാലിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദേശം നൽകിയിരുന്നു.

നിയമവിരുദ്ധമായിട്ടുള്ള പ്രവർത്തനങ്ങൾ ഏലായിൽ നടക്കുന്നുണ്ടോ എന്നറിയാൻ കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാരും മറ്റു ഉദ്യോഗസ്ഥരും രാവിലെ തന്നെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മത്സരം തടയുന്നതിനും, സ്ഥലത്ത് ക്രമസമാധാനം നിലനിർത്തുന്നതിനുമായി പരവൂർ,പാരിപ്പള്ളി, ചാത്തന്നൂർ, കണ്ണനല്ലൂർ, കൊട്ടിയം, എ.ആർ ക്യാമ്പ് എന്നിവിടങ്ങളിലെ വനിതാ പോലീസുകാർ അടക്കമുള്ള സംഘത്തെയും സ്ഥലത്ത് ക്രമീകരിച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments