28.2 C
Kollam
Monday, February 3, 2025
HomeNewsCrimeഎംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം; പിന്നിൽ പ്രണയ നൈരാശ്യം

എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം; പിന്നിൽ പ്രണയ നൈരാശ്യം

തൃശ്ശൂര്‍ എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമം. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണു ആണ് കുത്തിയത്. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക വിവരം. കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണു ആണ് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ഷേവിങ് കത്തി ഉപയോഗിച്ച് കഴുത്തിലും പുറത്തും കുത്തി. പെണ്‍കുട്ടിയെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പ്രതിയെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തി പൊലീസിനെ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments