27.4 C
Kollam
Saturday, July 27, 2024
HomeMost Viewedഏലത്തൂർ ഡി.സി.സി ഓഫീസിൽ അംഗങ്ങൾ തമ്മിൽ കൂട്ടതല്ല് , സമവായ ചർച്ച മതിയാക്കി എം.കെ ....

ഏലത്തൂർ ഡി.സി.സി ഓഫീസിൽ അംഗങ്ങൾ തമ്മിൽ കൂട്ടതല്ല് , സമവായ ചർച്ച മതിയാക്കി എം.കെ . രാഘവൻ എം.പി മടങ്ങി

ഏലത്തൂർ സീറ്റിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കം പരിധി വിട്ട്  സംഘർഷത്തിലേക്ക്  നീണ്ടു . സീറ്റ് എൻസിക്കെക്ക് നൽകുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഒരു വിഭാഗം പ്രവർത്തകർ അണിനിരന്നോടെ സമവായ ചർച്ച കയ്യാങ്കളിയിലേക്ക് വഴി മാറി . കെ.പി.സി.സി വർക്കിങ്ങ് പ്രസിഡൻ്റ് കെ.വി തോമസ് , ഡി .സി.സി അംഗങ്ങൾ, നിലവിലെ യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി സുൽഫിക്കർ മയൂരി , വിമത സ്ഥാനാർത്ഥിയും കെ.പി.സി.സി അംഗവുമായ ദിനേശ് മണി ഉൾപ്പടെയുള്ളവർ സംഭവ സമയം സ്ഥലത്തുണ്ടായിരുന്നു. യോഗ ചർച്ചകൾ ആരംഭിക്കാനിരിക്കെ തുടങ്ങി വെച്ച ബഹളം പ്രവർത്തകർ തമ്മിലുള്ള കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു . എൻ.സി.കെ സ്ഥാനാർത്ഥിയെ അംഗീകരിക്കാനാവില്ലെന്ന് വിമത പക്ഷം ബഹളം വെയ്ക്കുകയായിരുന്നു . യോഗത്തിൽ പങ്കെടുക്കാനെത്തിയ കോഴിക്കോട് എം.പി എം.എ രാഘവൻ ബഹളത്തെ ചൊല്ലി യോഗത്തിൽ നിന്ന് വിട്ടു നിന്നു. സുൽഫിക്കർ അലിയെ അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു . എന്നാൽ ദിനേശ് മണി യെ അനുകൂലിക്കുന്നുവോ എന്ന ചോദ്യത്തിന് മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല .

- Advertisment -

Most Popular

- Advertisement -

Recent Comments