25.1 C
Kollam
Sunday, December 22, 2024
HomeNewsഗവര്‍ണർ-മുഖ്യമന്ത്രി പോര്; ഗവര്‍ണറെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

ഗവര്‍ണർ-മുഖ്യമന്ത്രി പോര്; ഗവര്‍ണറെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തില്‍ ഗവര്‍ണറെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. അഴിമതിക്കെതിരെ കര്‍ശന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാരിന്‍റെ അതേ നയമാണ് ഗവര്‍ണറും സ്വീകരിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ഗവർണർ; ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താൻ സര്‍ക്കാർ

ഭരണഘടനമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഉത്തരവാദിത്തമാണ് ഗവര്‍ണര്‍ ചെയ്യുന്നത്.ഗവര്‍ണറെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതേണ്ട.മുഖ്യമന്ത്രിയുടെ വിരട്ടല്‍ പാര്‍ട്ടി കമ്മറ്റിയില്‍ മാത്രം മതി.സ്വജനപക്ഷപാതം അഴിമതിയാണ്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ ഭാര്യക്ക് അനധികൃത നിയമനം നല്‍കുന്നത് സ്വജനപക്ഷപാതമാണ്. ഗവര്‍ണര്‍ക്കെതിരെ ആക്രമണ ശ്രമമുണ്ടായെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.

- Advertisment -

Most Popular

- Advertisement -

Recent Comments