25.6 C
Kollam
Wednesday, September 18, 2024
HomeNewsമുഖ്യമന്ത്രിക്കെതിരെ ഗവർണർ; ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താൻ സര്‍ക്കാർ

മുഖ്യമന്ത്രിക്കെതിരെ ഗവർണർ; ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താൻ സര്‍ക്കാർ

ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമം.
ആസൂത്രിത ഗൂഢാലോചന.
മുഖ്യമന്ത്രി നിഴൽയുദ്ധം അവസാനിപ്പിക്കണം.
സംസ്ഥാനത്ത് നടക്കുന്നത്‌ സ്വജനപക്ഷപാതം.

മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമമെന്ന് ഗവർണർ പറഞ്ഞു. മൂന്നു വർഷം മുമ്പ് കണ്ണൂരിൽ തനിക്കെതിരെ വധശ്രമമുണ്ടായപ്പോൾ കേസെടുത്തില്ലെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കണ്ണൂരിൽ തനിക്കെതിരെ നടന്നത് ആസൂത്രിത ഗൂഢാലോചനയാണെന്നും എല്ലാത്തിനും കൈയ്യിൽ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലയെന്നും ആഭ്യന്തരം ആരുടെ കൈയ്യിൽ ആണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രി നിഴൽയുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഗവർണറോട് പ്രതികരിക്കാൻ തയ്യാറാവുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് മാത്രമാണ് പ്രതികരിക്കുന്നതെന്നും ഗവർണർ പറയുന്നു. സർക്കാരിന്റെ നയങ്ങൾ അറിയാൻ പൊതുജനത്തിന് അവകാശമുണ്ട്. ഇനിയെങ്കിലും പിന്നിൽ നിന്നുള്ള യുദ്ധം അവസാനിപ്പിക്കണം.

സംസ്ഥാനത്ത് സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും താൻ‌ ഗവർണർ ആയിരിക്കുന്ന കാലം അത് സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങലോട് പറഞ്ഞു. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവർണറുടെ ആരോപണം അസംബന്ധമാണെന്നാണ് പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഇന്ന് ഗവർണർ രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണോ ബന്ധു അപേക്ഷിക്കുന്നതെന്ന് പിണറായി വിജയൻ ചോദിച്ചു. ബന്ധുവായതു കൊണ്ട് അപേക്ഷിക്കാൻ കഴിയില്ലെന്നു പറയാൻ ഇദ്ദേഹത്തിന് എന്തധികാരമെന്നും ഇന്നലെ മുഖ്യമന്ത്രി ചോദിച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments