29.6 C
Kollam
Thursday, March 28, 2024
HomeNewsകണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറിനെ പുനർനിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ട്; ഗവർണർ

കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറിനെ പുനർനിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ട്; ഗവർണർ

കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറിനെ പുനർനിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണര്‍ – സർക്കാർ പോര് മുറുകുന്നതിനിടെയാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻെ പുനർനിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ.

പ്രോ ചാൻസ്‍ലര്‍ എന്ന നിലയിൽ പുനർ നിയമനത്തിന് ഉന്നത വിദ്യാഭ്യാസമന്ത്രി രാജ്ഭവന് നൽകിയ കത്ത് പുറത്ത് വന്നിരുന്നു. അതേസമയം നിയമസഭ ബില്ലുകൾ പാസാക്കിയലും ഭരണഘടനാപരമായ പരിശോധന ഇല്ലാതെ ഒപ്പിടില്ലെന്ന് ഗവർണര്‍ വ്യക്തമാക്കി. ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം. എന്നാല്‍ ഭരണഘടനാപരമായ പരിശോധന നടത്തുമെന്ന് ഗവര്‍ണർ വ്യക്തമാക്കി.

ബില്ലുകൾ തന്റെ മുന്നിൽ എത്തുമ്പോൾ പരിശോധിക്കും. എന്ത് ബില്ല് പാസാക്കിയാലും രാഷ്ട്രീയ നിയമനം അംഗീകരിക്കില്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. സർവകലാശാല ഭേദഗതി ബില്ലിൽ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണർ പറഞ്ഞു. സർവ്വകലാശാലകളുടെ സ്വതന്ത്ര അധികാരം തകർക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

യു ജി സി ചട്ടങ്ങൾ പാലിക്കാൻ സർവകലാശാലകൾ ബാധ്യസ്ഥം. ഭരണഘടന സംരഭിക്കേണ്ടത് തന്റെ കടമയാണെന്ന് ഗവർണർ പറഞ്ഞു. ബന്ധു നിയമനത്തിൽ ചാൻസലർ എന്ന നിലയിൽ താൻ ലജ്ജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments