26.2 C
Kollam
Sunday, December 22, 2024
HomeNewsCrimeകാട്ടാക്കട കെ എസ് ആർ ടി സി ആക്രമണം; പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി...

കാട്ടാക്കട കെ എസ് ആർ ടി സി ആക്രമണം; പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം കാട്ടാക്കട ആക്രമണത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി. മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയതെന്നും അത്തരക്കാരെ മാനേജ്‍മെന്‍റ് സംരക്ഷിക്കില്ലെന്നും എംഡി ബിജു പ്രഭാകര്‍ പറഞ്ഞു. അക്രമത്തില്‍ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് സ്ഥാപനത്തിന്‍റെ അടിസ്ഥാനപരമായ പ്രശ്‍നം.

ഇത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെന്‍റ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല. ഇതുതന്നെയാണ് ഗതാഗതമന്ത്രി ആൻറണി രാജുവിന്‍റെയും ഗവൺമെന്‍റിന്‍റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയാന്‍ തന്നെയാണ് ഗവൺമെന്‍റ് നൽകിയിട്ടുള്ള നിർദ്ദേശമെന്നും എംഡി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments