28.2 C
Kollam
Tuesday, March 11, 2025
HomeNewsകൊല്ലം തീരക്കടലിൽ ഇന്ധന സാന്നിധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞതായി സൂചന; കൊല്ലത്തിന് വലിയ പ്രതീക്ഷ

കൊല്ലം തീരക്കടലിൽ ഇന്ധന സാന്നിധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞതായി സൂചന; കൊല്ലത്തിന് വലിയ പ്രതീക്ഷ

കൊല്ലത്തിന് വലിയ പ്രതീക്ഷ സമ്മാനിച്ച് കൊല്ലം കടൽതീരത്ത് ഇന്ധന സാനിധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞതായി സൂചന.
ഇന്ധനസാന്നിദ്ധ്യം സ്ഥിരീകരിച്ചാൽ അടുത്ത വർഷം പകുതിയോടെ ഖനനത്തിനാണ് ആലോചന.
ഇവയിൽ കൊല്ലം തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയുള്ള ബ്ലോക്കുകളിലെ പര്യവേഷണം വൈകാതെ ആരംഭിക്കും.
ഇതിൽ ഒരു ബ്ലോക്കിൽ പര്യവേഷണത്തിന് പുറമേ ഖനനത്തിനും പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്, ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയതായും സൂചനയുണ്ട്

ഇന്ധന സാന്നിദ്ധ്യം കണ്ടെത്താനുള്ള മൂന്ന് ഘട്ടങ്ങളായുള്ള പര്യവേഷണമായിരിക്കും ആദ്യം നടക്കുക.രണ്ട് വർഷം മുമ്പുള്ള പര്യവേഷണത്തിൽ ഇന്ധന സാന്നിദ്ധ്യത്തിന്റെ സൂചന ലഭിച്ചതിനാലാണ് വീണ്ടും പര്യവേഷണം നടക്കുന്നതെന്നാണ് വിവരം.
ഇതിൽ ഒരു ബ്ലോക്കിൽ പര്യവേഷണത്തിന് പുറമേ ഖനനത്തിനും പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്, ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയതായും സൂചനയുണ്ട്

ഇന്ധന സാന്നിദ്ധ്യം കണ്ടെത്താനുള്ള മൂന്ന് ഘട്ടങ്ങളായുള്ള പര്യവേഷണമായിരിക്കും ആദ്യം നടക്കുക.ഇതിനായി കൂറ്റൻ സർവ്വേ കപ്പൽ വാടകയ്ക്ക് എടുക്കാനുള്ള ഒരുക്കങ്ങൾ ഡൽഹി ആസ്ഥാനമായ സ്വകാര്യ കമ്പനി ആരംഭിച്ചിട്ടുണ്ട്.
ഈ കപ്പലിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ബോട്ടുകളും അകറ്റിനിർത്താനും കപ്പലിന് ഇന്ധനവും ജീവനക്കാർക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ ചുറ്റും ടഗുകൾ ഉണ്ടാകും.പര്യവേഷണ സമയത്ത് ടഗുകൾ വഴി കപ്പലിൽ ഇന്ധനവും ഭക്ഷണവും എത്തിക്കുന്നത് കൊല്ലം പോർട്ട് കേന്ദ്രീകരിച്ചായിരിക്കും

ഇന്ധനസാന്നിദ്ധ്യം സ്ഥിരീകരിച്ചാൽ അടുത്ത വർഷം പകുതിയോടെ ഖനനത്തിനാണ് ആലോചന
കടലിന് നടുവിൽ ഇരുമ്പ് കൊണ്ട് കൂറ്റൻ പ്ലാറ്റ്ഫോം നിർമ്മിച്ചാകും ഖനനം.
ഖനനം ആരംഭിക്കുകയാണെങ്കിൽ കൂറ്റൻ പൈപ്പ് ലൈനുകൾ കൊല്ലം പോർട്ടിൽ സംഭരിക്കുന്നതിന്റെ സൗകര്യം സംബന്ധിച്ച പരിശോധനയും നടന്നിട്ടുണ്ട്.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊല്ലത്തിന്റെ ആഴക്കടലിൽ വീണ്ടും ഇന്ധന പര്യവേഷണം നടക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments