25.4 C
Kollam
Sunday, September 8, 2024
HomeNewsCrimeഎകെജി സെന്റര്‍ ആക്രമണ കേസ്; പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

എകെജി സെന്റര്‍ ആക്രമണ കേസ്; പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

എകെജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജിതിന്റെ ജാമ്യാപേക്ഷ തള്ളിയത്. എകെജി സെന്റ്റിലേക്ക് ജിതിന്‍ എറിഞ്ഞത് അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്തു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കേസ് രാഷ്ട്രീയ നാടകമെന്നും മുഖം വ്യക്തമല്ലാത്ത സിസിടിവിയില്‍ നിന്ന് എങ്ങനെ ടീഷര്‍ട്ടും ഷൂസും തിരിച്ചറിഞ്ഞുവെന്നും പ്രതിഭാഗം വാദിച്ചു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും എന്ന് ജിതിന്റെ അഭിഭാഷകന്‍ അറിയിച്ചു.

എകെജി സെന്റ്റിന് നേരെ എറിഞ്ഞത് അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്തുവായിരുന്നു. അത് മതിലില്‍ വീണത് ഭാഗ്യമായി. അകത്ത് വീണിരുന്നെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു എന്നും പ്രോസിക്യൂഷന്‍ നിലപാടെടുത്തു. എന്നാല്‍ മതില്‍കെട്ടിലെ മെറ്റീരിയലിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തകര്‍ന്നതെന്നും എറിഞ്ഞത് ഏറുപടക്കമാണെന്നും അറസ്റ്റ് ചെയ്ത ജിതിന് സംഭവത്തില്‍ പങ്കില്ലെന്നും പ്രതി കുറ്റം സമ്മതിച്ചു എന്ന് പറയുന്ന ക്രൈം ബ്രാഞ്ച് അക്രമി സഞ്ചരിച്ച സ്‌കൂട്ടര്‍ ഹാജരാക്കിയിട്ടില്ല എന്നടക്കമുള്ള കാര്യങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. മാത്രമല്ല ഇതൊരു രാഷ്ട്രീയ പ്രേരിതമായ വിഷയമാണ്. ഒരു നാടകമാണ്. അതിന്റെ ഭാഗമായി ജിതിനെ പ്രതിയാക്കുകയായിരുന്നുവെന്നും പ്രതിഭാഗം കഴിഞ്ഞ ദിവസം വാദം നടക്കുമ്പോള്‍ കോടതിയില്‍ അറിയിച്ചിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments