29 C
Kollam
Sunday, December 22, 2024
HomeMost Viewedകൺസഷൻ കാർഡില്ലാത്ത വിദ്യാർഥികളെ ഇറക്കി വിട്ടു; കണ്ടക്ടറുടെ പണി പോയി

കൺസഷൻ കാർഡില്ലാത്ത വിദ്യാർഥികളെ ഇറക്കി വിട്ടു; കണ്ടക്ടറുടെ പണി പോയി

തൃശൂർ വടക്കാഞ്ചേരിയിൽ കൺസഷൻ കാർഡില്ലാത്ത കോളേജ് വിദ്യാർഥികളെ ബസിൽ നിന്നും ഇറക്കി വിട്ട കണ്ടക്ടറുടെ പണി പോയി. വൈകുന്നേരം കോളേജ് വിട്ട സമയത്ത് തൃശൂർ – ഒറ്റപ്പാലം റൂട്ടിലെ ഇഷാൻ കൃഷ്ണ ബസിലെ സഞ്ജയ് എന്ന കണ്ടക്ടറാണ് കൺസഷൻ കാർഡ് ചോദിച്ച ശേഷം വിദ്യാർഥികളെ ഇറക്കിവിട്ടത്. വിദ്യാർഥികളോടുള്ള കണ്ടക്ടറുടെ പെരുമാറ്റത്തിലെ അപമര്യാദ പരാതിയാകുകയായിരുന്നു. ഇതിനെ തുടർന്ന് കണ്ടക്ടർക്കെതിരെ അന്വേഷണം നടത്തിയപ്പോഴാണ് അയാൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയത്. ശേഷം ബസ് ഉടമയെ വിളിച്ചുവരുത്തി ഇയാളെ ജോലിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments