25.7 C
Kollam
Wednesday, July 16, 2025
HomeNewsഅച്ചന്റെ പിന്തുണ ഖാർ ഗേയ്ക്ക്; തരൂരിന് ആശംസ അറിയിച്ച് മകനും

അച്ചന്റെ പിന്തുണ ഖാർ ഗേയ്ക്ക്; തരൂരിന് ആശംസ അറിയിച്ച് മകനും

എഐസിസി തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ അറിയിച്ച് നാമനിര്‍ദേശ പത്രികയില്‍ എ കെ ആന്റണി ഒപ്പുവച്ചതിന് പിന്നാലെ ശശി തരൂരിന് ആശംസകളറിയിച്ച് മകന്‍ അനില്‍ കെ ആന്റണി. ശശി തരൂരിനെക്കാള്‍ വലിയ നെഹ്‌റുവിയന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെന്നാണ് അനില്‍ കെ ആന്റണിയുടെ കുറിപ്പ്. തരൂരിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അനില്‍ ആന്റണിയുടെ വാക്കുകള്‍.

എന്റെ ഗുരുനാഥന്മാരില്‍ ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ത്യയുടെ ബഹുസ്വര ആശയത്തിനുവേണ്ടിയുള്ളതും മാറ്റത്തിന്റെ സന്ദേശം നിലകൊള്ളുന്നതുമാണ് തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം. അദ്ദേഹത്തേക്കാള്‍ വലിയ നെഹ്റുവിയന്‍ പാര്‍ട്ടിയില്‍ ഇല്ല എന്നതില്‍ സംശയമില്ല. അദ്ദേഹത്തെ എന്റെ ഗുരുനാഥന്മാരില്‍ ഒരാളായി കാണുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments