25.4 C
Kollam
Friday, September 26, 2025
HomeNewsCrimeകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു; രണ്ട് പേര്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു; രണ്ട് പേര്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കമിതാക്കളുടെ പണം കവര്‍ന്ന രണ്ട് പേര്‍ക്ക് മൂന്നു വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് ഏരിയയിലാണ് സംഭവം ഉണ്ടായത്.തന്നെ ആക്രമിച്ച് പണം കവര്‍ന്നതായി യുവാവ് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പാര്‍ക്കിങ് സ്ഥലത്തേക്ക് കാമുകിയുടെ കാറില്‍ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

തൊപ്പിയും മാസ്‌കും ധരിച്ച രണ്ടുപേര്‍ ചേര്‍ന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നെന്ന് യുവാവ് പറഞ്ഞു. പിസ്റ്റളുമായെത്തിയ അക്രമി, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും തന്റെ കാമുകിയെ മര്‍ദ്ദിച്ച ശേഷം 8,000 ദിര്‍ഹവും വ്യക്തിഗത രേഖകളും അടങ്ങിയ ബാഗുമായി കടന്നു കളഞ്ഞെന്നും ഇയാള്‍ വിശദമാക്കി.തന്നെ ആക്രമിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി.

സിഐഡി സംഘം പ്രതികളെ തിരിച്ചറിഞ്ഞ അവരില്‍ ഒരാളെ് അറസ്റ്റ് ചെയ്തതായി പൊലീസിന്റെ രേഖകളില്‍ വ്യക്തമാക്കുന്നു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. 11,000 ദിര്‍ഹം പിഴയും ജയില്‍ശിക്ഷയുമാണ് കോടതി വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും.

- Advertisment -

Most Popular

- Advertisement -

Recent Comments