27.5 C
Kollam
Monday, February 17, 2025
HomeNewsദൃശ്യം മോഡൽ കൊലപാതകം; കൂടുതൽ അറസ്റ്റിന് സാധ്യത

ദൃശ്യം മോഡൽ കൊലപാതകം; കൂടുതൽ അറസ്റ്റിന് സാധ്യത

ചങ്ങനാശ്ശേരിയിൽ യുവാവിനെ കൊന്ന് വീടിന്‍റെ തറയിൽ മറവു ചെയ്ത കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത.പുതുപ്പള്ളി സ്വദേശികളായ രണ്ടുപേർക്കു വേണ്ടിയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.കേസിലെ മുഖ്യപ്രതിയായ മുത്തു കുമാറിന് ഇവർ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് പോലീസ് അനുമാനം.

കൃത്യത്തിന് ശേഷം ഒളിവിൽ പോയ രണ്ടുപേരെ കുറിച്ചും സൂചന കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ ആര്യാട് സ്വദേശിയായ ബിന്ദു കുമാ‍റിനെ ചങ്ങനാശ്ശേരി പൂവത്തുള്ള വാടക വീട്ടിലാണ് സുഹൃത്തായ മുത്തു കുമാറിന്റെ നേതൃത്വത്തിൽ കൊന്ന് കുഴിച്ചിട്ടത്.മുൻ വൈരാഗ്യത്തെ തുടർന്നുള്ള ആസൂത്രിത കൊലപാതകം എന്നാണ് മുത്തുകുമാർ പോലീസിൽ നൽകിയിരിക്കുന്ന മൊഴി.വാരിയെല്ല് തകരും വിധം ഉണ്ടായ ക്രൂര മർദ്ദനം ആണ് ബിന്ദുമോന്റെ മരണകാരണമെന്ന് പോസ്മോർട്ടം റിപ്പോർട്ടിലും തെളിഞ്ഞിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments