28.5 C
Kollam
Saturday, September 23, 2023
HomeNewsറഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ല; കേന്ദ്ര പെട്രോളിയം മന്ത്രി

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ല; കേന്ദ്ര പെട്രോളിയം മന്ത്രി

- Advertisement -

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ഇന്ത്യയോട് ആരും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി. പൗരന്മാർക്ക് ഇന്ധനം നൽകാൻ ഇന്ത്യൻ സർക്കാരിന് ധാർമികമായ കടമയുണ്ടെന്നും, ആവശ്യമുള്ളിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും കേന്ദ്രമന്ത്രി വാഷിംഗ്ടണിൽ യുഎസ് ഊർജ്ജ സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോമിമുമായി നടത്തിയ ഉഭയകക്ഷി യോഗത്തിന് ശേഷം ഹർദീപ് സിങ് പുരി പറഞ്ഞു.

“നിങ്ങളുടെ നയത്തെക്കുറിച്ച് നിങ്ങൾക്ക് വ്യക്തതയുണ്ടെങ്കിൽ, അതായത് ഊർജ സുരക്ഷയിലും ഊർജ്ജത്തിന്‍റെ വില താങ്ങാവുന്ന രീതിയിലാണെന്നും നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, എവിടുന്ന് വേണമെങ്കിലും ഇന്ധനം നിങ്ങള്‍ക്ക് വാങ്ങാം” മന്ത്രി പറഞ്ഞു.
“ഇത്തരത്തിലുള്ള ഒരു ചർച്ച ഇന്ത്യയിലെ ഇന്ധന ഉപയോക്താക്കളോട് പറയാന്‍ കഴിയില്ല. അതിനാല്‍ തന്നെ ഇന്ത്യ ആവശ്യമുള്ളിടത്ത് നിന്ന് എണ്ണ വാങ്ങും” – ഉക്രെയ്ൻ യുദ്ധത്തിനിടയിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments