26.7 C
Kollam
Friday, October 4, 2024
HomeNewsയുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; റഷ്യ മിസൈൽ ആക്രമണം ശക്തമായി തുടരുന്നു

യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; റഷ്യ മിസൈൽ ആക്രമണം ശക്തമായി തുടരുന്നു

യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയ്നിന്റെ തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈൽ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ തുടച്ചുമാറ്റാനുള്ള ശ്രമമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമര്‍ സെലൻസ്കി പറഞ്ഞു.

രാവിലെ എട്ട് മണിയോടെയാണ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ ആക്രമണം നടത്തിയത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരം ആക്രമിക്കപ്പെടുന്നത്. മിസൈൽ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് കീവ് ഗവ‍ർണർ സ്ഥിരീകരിച്ചു. സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്.

മിസൈൽ ആക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടതായും 26 പേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി അറിയിച്ചു. യുക്രെയ്നെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാനുള്ള നീക്കമെന്നാണ് ആക്രമണത്തെ പ്രസിഡന്‍റ് സെലൻസ്കി വിശേഷിപ്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവരെ യുക്രെയ്ൻ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.

ആദ്യ ആക്രമണത്തിന് പിന്നാലെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങൾ നടന്നു. സ്ഫോടനത്തിൽ തലസ്ഥാന നഗരത്തിലെ ജലവിതരണ, വൈദ്യുത സംവിധാനങ്ങൾ പൂർണമായും തകരാറിലായി. കീവിന്‍റെ വിവിധ ഇടങ്ങളിൽ നിന്ന് പുകച്ചുരുകൾ ഉയരുന്നുണ്ട്. കീവിന് പുറമെ തന്ത്ര പ്രധാന മേഖലകളായ ലിവീവ്, ദിനിത്രി, സപ്രോഷ്യ മേഖലകളിലും വൻ ആക്രമണമാണ് റഷ്യ നടത്തുന്നത്. കീവിൽ തെരുവുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതുനോടകം പുറത്ത് വന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments