25.1 C
Kollam
Sunday, December 22, 2024
HomeNewsCrimeകൊല്ലത്ത് വീണ്ടും എം.ഡി.എം.എ വേട്ട; വാഹന പരിശോധനക്കിടെ നാല് യുവാക്കള്‍ പിടിയിൽ

കൊല്ലത്ത് വീണ്ടും എം.ഡി.എം.എ വേട്ട; വാഹന പരിശോധനക്കിടെ നാല് യുവാക്കള്‍ പിടിയിൽ

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍. പൂവണത്തുംമൂട്ടില്‍ ഓയില്‍പാം എസ്റ്റേറ്റിന് സമീപം വാഹന പരിശോധനക്കിടെ സംശയം തോന്നിയ കാറ് പരിശോധിച്ചപ്പോഴാണ് രണ്ട് ഗ്രാമോളം വരുന്ന എം.ഡി.എം.എ
കണ്ടെത്തിയത്. ഭാരതീപുരം പത്തടി തോലൂർ പുത്തൻവീട്ടില്‍ സിബിൻഷ (26), പത്തടി വേങ്ങവിളവീട്ടില്‍ ആരിഫ്ഖാൻ (26), കൊല്ലം തട്ടാമല ചാത്തുക്കാട്ട് വീട്ടില്‍ അബി (25), കുളത്തുപ്പുഴ വലിയേല ഷെഫിൻ മൻസിലില്‍ ഷിഫാൻ (22) എന്നിവരാണ് ഏരൂര്‍ പോലീസിന്‍റെ പിടിയിലായത്.

എന്നാൽ വാഹനം തങ്ങളുടെതല്ലെന്ന് പറഞ്ഞ് യുവക്കള്‍ തടിതപ്പാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് അന്വേഷണത്തില്‍ ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരില്‍ പ്രധാനികളാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ്‌ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാറില്‍ നിന്നും നിന്നും മയക്കുമരുന്ന് കൂടാതെ ഗ്ലാസ് ഡ്രഗ് പൈപ്പും ഗ്ലാസ് ജാറും സിഗരറ്റ് ലൈറ്ററും പിടിച്ചെടുത്തു.കാറ് ഉടമയും മയക്കുമരുന്ന് വ്യാപാരത്തില്‍ പങ്കാളിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഒളിവിലായ ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം വലിയ രീതിയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലീസ് വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഏരൂർ ഇൻസ്പെക്ടർ എം.ജി വിനോദ് കുമാർ, എസ്.ഐ എസ് ശരലാൽ, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ അനിമോൻ, തുശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

- Advertisment -

Most Popular

- Advertisement -

Recent Comments