കൊല്ലം-കാവനാട് കുടുംബ വഴക്കിന് പിന്നാലെ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
കാവനാട് സ്വദേശി രാജു എന്ന ജോസഫ് ആണ് മരിച്ചത്.മക്കളും മരുമക്കളുമായി വഴക്ക് ഉണ്ടായതിന് പിന്നാലെയാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാള്‍ മുറ്റത്ത് ബോധമില്ലാതെ കിടക്കുന്നതും വെള്ളമൊഴിച്ചിട്ടും അനങ്ങാത്തതും വിഡിയോ പ്രചരിച്ചിട്ടുണ്ട്.
കുടുംബാഗംങ്ങളുടെ മർദനമാണ് മരണകാരണം എന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.