24.5 C
Kollam
Wednesday, January 21, 2026
HomeNewsCrimeഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു; മിനിറ്റുകള്‍ക്കകം രക്ഷിച്ച് സൈബര്‍ പൊലീസ്

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു; മിനിറ്റുകള്‍ക്കകം രക്ഷിച്ച് സൈബര്‍ പൊലീസ്

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകള്‍ക്കകം രക്ഷിച്ച് കൊച്ചി സൈബര്‍ പൊലിസ്. ഇന്ന് വൈകിട്ട് നാലോടെ ആയിരുന്നു സംഭവം.കരമന സ്വദേശിനിയെയാണ് പൊലിസിൻ്റെ ഇടപെടലില്‍ രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ ശ്രദ്ധയിൽ ആത്മഹത്യശ്രമം എത്തുകയും അവര്‍ സൈബര്‍ സെല്ലിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.

കേരളത്തിൽ ഒരു യുവതി ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം മെറ്റാ അധികൃതര്‍ കൊച്ചി സൈബര്‍ പൊലാസിന് നൽകിയത്. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐ.പി അഡ്രസു മെറ്റാ ടീം സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. യുവതിയുടെ പ്രൊഫൈൽ പരിശോധിച്ച സൈബര്‍ സെൽ ഇവരെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം വിവരം ചേര്‍ത്തല, കരമന പൊലിസ് സ്റ്റേഷനുകൾക്ക് കൈമാറി. ഇരു സ്റ്റേഷനുകളിൽ നിന്നും പൊലാസ് സംഘങ്ങൾ യുവതിയെ കണ്ടെത്താൻ പുറപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരത്ത് കരമനയിൽ നിന്നും ഇവരെ പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.

കൈ ഞരമ്പ് മുറിച്ച നിലയിലുള്ള ചിത്രങ്ങൾ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മെറ്റാ ടീം ഇക്കാര്യം സൈബര്‍ സെല്ലിനെ ഉടനെ അറിയിച്ചത്. കാസര്‍കോടുള്ള പങ്കാളിയുമായി യുവതിക്കുണ്ടായ പ്രശ്നങ്ങളും ഇതേ തുടര്‍ന്നുള്ള മനോവേദനയും കാരണമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലിസ് പറയുന്നത്. അതിവേഗമുള്ള പൊലിസ് നടപടി സമൂഹ മാധ്യമങ്ങളിൽ വൈറലായി.

- Advertisment -

Most Popular

- Advertisement -

Recent Comments