27.8 C
Kollam
Friday, March 29, 2024
HomeNewsജയലളിതയുടെ മരണത്തില്‍ ദുരൂഹത; ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍

ജയലളിതയുടെ മരണത്തില്‍ ദുരൂഹത; ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയെന്ന് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍. ജയലളിതയും തോഴി ശശികലയും 2012 മുതല്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്നും ജസ്റ്റീസ് അറുമുഖ സ്വാമി. ജയലളിതയുടെ മരണം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തു വിട്ടത്.

2016 സെപ്റ്റംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങള്‍ രഹസ്യമാക്കി വച്ചു. വിദേശ ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയ ശുപാര്‍ശ ചെയ്‌തെങ്കിലും നടത്തിയില്ല. ചികിത്സയ്ക്കിടെ പുറത്തു വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വലിയ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും ജസ്റ്റിസ് അറുമുഖ സ്വാമി ചൂണ്ടിക്കാട്ടുന്നു.

ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തത കുറവുണ്ട്. മരണം സംഭവിച്ചെങ്കിലും ആ വിവരം മറച്ചു വച്ചു. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടതെന്ന് ദൃക്‌സാക്ഷി മൊഴികളില്‍ നിന്ന് വ്യക്തമാകുന്നതായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാര്‍, ആരോഗ്യ സെക്രട്ടറി രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി വിജയ് ഭാസ്‌കര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ നാലു പേരും വിചാരണ നേരിടണമെന്നും ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് കമ്മീഷന്‍ തമിഴ!്!നാട് നിയമസഭയില്‍ വച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments