25.8 C
Kollam
Wednesday, July 30, 2025
HomeMost Viewedഅഭിരാമിയുടെ ചിതാഭസ്മവുമായി; ബാങ്ക് ശാഖക്കുമുന്നില്‍ പുഷ്പാര്‍ച്ചന

അഭിരാമിയുടെ ചിതാഭസ്മവുമായി; ബാങ്ക് ശാഖക്കുമുന്നില്‍ പുഷ്പാര്‍ച്ചന

വായ്പാ കുടിശികയെ തുടർന്ന് കേരളാ ബാങ്കിന്റെ കൊല്ലം പതാരം ശാഖയിലെ ഉദ്യോഗസ്ഥർ ബോർഡുവച്ചതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ ചിതാഭസ്മം ബാങ്ക് ശാഖയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.

വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷന്റേയും നേതൃത്വത്തിൽ കേരളാ ബാങ്ക് പതാരം ശാഖയ്ക്ക് മുന്നിൽ കൊണ്ടു വെച്ച് വേദ മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം നിമജ്ഞനം ചെയ്യാനായി വർക്കലയിലേയ്ക്ക് കൊണ്ടുപോയത്.

ബാങ്കിന്റെ കൊല്ലം ജില്ലാ ആസ്ഥാനത്തിനു മുന്നിലും പുഷ്പാർച്ചന നടത്തി.അഭിരാമിയുടെ മാതാപിതാക്കളായ അജിത്തും ശാലിനിയും ബന്ധുക്കളും ചിതാഭസ്മയാത്രയെ അനുഗമിച്ചു. വിശ്വകർമ്മ ആചാര്യ ശ്രേഷ്ഠൻ ആറുന്മുള രാമചന്ദ്രൻ ആചാരിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.

വി.എൻ.എഫ്. നേതാക്കളായ എം.ആർ. വിക്രമൻ , വി.ആർ.നാരായണൻ , ആർ. ചന്ദ്രബാബു, എസ്. വസന്തകുമാരി , മോഹൻ ശാസ്താരം എന്നിവർ പങ്കെടുത്തു.

- Advertisment -

Most Popular

- Advertisement -

Recent Comments