27.1 C
Kollam
Saturday, December 21, 2024
HomeNewsഹു ജിന്റാവോയെ പുറത്താക്കി; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം ദേശീയ കോണ്‍ഗ്രസിന്റെ സമാപന വേദയില്‍...

ഹു ജിന്റാവോയെ പുറത്താക്കി; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം ദേശീയ കോണ്‍ഗ്രസിന്റെ സമാപന വേദയില്‍ നിന്നും

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിസിപി) ഇരുപതാം ദേശീയ കോണ്‍ഗ്രസിന്റെ സമാപന വേദയില്‍ നാടകീയ രംഗങ്ങള്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായിരുന്ന മുതിര്‍ന്ന നേതാവ് ഹു ജിന്റാവോയെ സമാപന വേദിയില്‍ നിന്ന് പുറത്താക്കി. ഇന്ന് നടന്ന സമാപന യോഗത്തിലാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ മുന്‍ഗാമിയായ ഹു ജിന്റാവോയെ അപ്രതീക്ഷിതമായി പുറത്താക്കിയത്.

ബീജിംഗിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിള്‍ ഓഡിറ്റോറിയത്തിന്റെ സ്റ്റേജില്‍ ഷിയുടെ ഇടതുവശത്താണ് 79 കാരനായ ഹു ജിന്റാവോ ഇരുന്നത്. തുടര്‍ന്ന് മാധ്യമങ്ങളോട് നേതാക്കള്‍ സംസാരിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് വേദിയിലേക്കെത്തിയ ഒരാള്‍ കസേരയില്‍ നിന്ന് നിര്‍ബന്ധിച്ച് പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എഴുന്നേല്‍ക്കാന്‍ അദ്ദേഹം വിസമതിച്ചതോടെ ഒരാള്‍ കൂടി അവിടേക്കെത്തി. രണ്ട് പേര്‍ ചേര്‍ന്ന് ജിന്റാവോയെ കസേരയില്‍ നിന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചു.

എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആകെ ആശയക്കുഴപ്പത്തിലായ ജിന്റാവോ പ്രസി!ഡന്റ് ഷി ജന്‍പിങ്ങിന്റെ കൈയില്‍ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹവും മുഖം തിരിക്കുകയായിരുന്നു. നിര്‍ബന്ധിച്ച് ജിന്റാവോയെ കസേരിയില്‍ നിന്ന് പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോഴും ഒന്നും അറിയാത്ത ഭാവത്തില്‍ തൊട്ടടുത്ത ഇരിപ്പിടത്തില്‍ ഷി ജിന്‍പിങ് തുടര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടു.

- Advertisment -

Most Popular

- Advertisement -

Recent Comments