പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയുമായി വീട്ടമ്മ. അമ്പലപ്പുഴ പൊലീസിനെതിരെയാണ് മലപ്പുറം മമ്പാട് സ്വദേശിയായ യുവതിയുടെ പരാതി. പൊലീസ് വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് പരാതി. യുവതി ഒറ്റയ്ക്കു വീട്ടില്‍ ഉള്ളപ്പോഴായിരുന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥയില്ലാതെ പൊലീസ് പരിശോധന നടത്തിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇയാളുടെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്നാണ് പൊലീസിന്റെ വിശദീകരണം.