26.1 C
Kollam
Wednesday, November 20, 2024
HomeEntertainmentMoviesഹോമിലെ ഒലിവർ ട്വിസ്റ്റ്; ഇന്ദ്രൻസിന്റെ ദേശീയ അംഗീകാരം മലയാള സിനിമയ്ക്ക് വേറിട്ട തിളക്കം

ഹോമിലെ ഒലിവർ ട്വിസ്റ്റ്; ഇന്ദ്രൻസിന്റെ ദേശീയ അംഗീകാരം മലയാള സിനിമയ്ക്ക് വേറിട്ട തിളക്കം

അവിചാരിതമായി സിനിമയിൽ നടനല്ലാതെ എത്തിയ വ്യക്തി പിന്നീട് സാഹചര്യങ്ങളുടെ സമ്മർദ്ധത്തിൽ അംഗീരിക്കപ്പെട്ട നടനായി തീരുന്നു. അതൊരു അപൂർവ്വതയാണ്. ആ വ്യക്തിയാണ് ചുരുക്കി പറഞ്ഞാൽ ഇന്ദ്രൻസ് എന്ന നടൻ.

യഥാർത്ഥ പേര് സുരേന്ദ്രൻ. ജനനം 1951. തിരുവനന്തപുരത്ത് കുമാരപുരം പാലവിള കൊച്ചു വേലുവിന്റെയും ഗോമതിയുടെയും ഏഴു മക്കളിൽ മൂന്നാമൻ, നാലാം ക്ലാസുവരെ പഠിച്ചു. തുടർ പഠനം സാധ്യമായില്ല.

പിന്നീട് അമ്മാവന്റെ കൂടെ തയ്യൽ പഠിക്കാൻ ചേർന്നു. ഇതോടൊപ്പം സുഭാഷ് സ്പോർട്സ് ആന്റ് ആർട്സ് ക്ളബിന്റെ നാടകങ്ങളിലൂടെ അഭിനയിച്ചു തുടങ്ങി. തുടർന്ന്, ഇന്ദ്രൻസ് എന്ന പേരിൽ ഒരു തയ്യൽക്കട തുടങ്ങി. ഈ പേരാണ് സുരേന്ദ്രൻ സിനിമയിൽ വന്നപ്പോൾ സ്വീകരിച്ചത്. പത്മരാജന്റെ മേക്കപ്പ്മാൻ മോഹൻദാസിന്റെ അസിസ്റ്റന്റായി.

കൂർക്കുംവലി ഒരു രോഗമല്ല; പ്രത്യേകിച്ചും ചികിത്സയുടെ ആവശ്യമില്ല

ഇന്ദ്രൻസ് ആദ്യമായി അഭിനയിച്ച ചിത്രം ചൂതാട്ടമായിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ ഇതിന്റെ കോസ്റ്റ്യൂമറുമായി ഇന്ദ്രൻസ് അടുത്തു. തുടർന്ന് കോസ്റ്റ്യൂമറായി ധാരാളം ചിത്രങ്ങളിൽ അവസരം ലഭിച്ചു.

പത്മരാജന്റെ നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകളിലെ കോസ്റ്റ്യൂമറായി. അതോടെ വലിയ സംവിധായകരെ പരിചയപ്പെട്ടാൽ അവസരമുണ്ടായി. അക്കാലത്ത് ദൂരദർശന്റെ മലയാളം സീരിയലുകളിൽ അവസരം ലഭിച്ചു.

നല്ലൊരു ഹാസ്യതാരം എന്ന പേരു നേടിയതോടെ സിബി മലയിലിന്റെ മാലയോഗത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. രാജസേനന്റെ ചിത്രങ്ങളിലാണ് ഇന്ദ്രൻസിന് കൂടുതൽ അവസരങ്ങൾ ലഭിച്ചത്.

കോസ്റ്റ്യൂമർ പദവിയിൽ നിന്നും നടനായി പകർന്നാടിയ ഇന്ദ്രൻസിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. ഹാസ്യതാരമെന്ന പദവിയിൽ തുടരുമ്പോഴും ഒരു നടന്റെ എല്ലാ സവിശേഷതകളും പ്രകടിപ്പിക്കാൻ ഇന്ദ്രൻസിന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.

ആ പ്രത്യേകതയും പ്രത്യേകതകളുമാണ് ഇന്ദ്രൻസിനെ ഇപ്പോൾ ദേശീയ അംഗീകാരത്തിന് അർഹനാക്കിയിരിക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments