‘വെള്ളിനക്ഷത്രം’ മലയാള സിനിമയിൽ വലിയ മാറ്റത്തിന് തുടക്കം കുറിച്ചു. കുഞ്ചാക്കോയും കെ വി കോശിയും ചേർന്ന് നിർമ്മിച്ച ചിത്രമാണ്. ഒരു ഇംഗ്ലീഷ്കാരൻ ആദ്യമായും അവസാനമായും സംവിധാനം ചെയ്ത മലയാള ചിത്രം കൂടിയാണ് ഇത്. ഫെലിക്സ് ജെ. ബെയ്സ് എന്ന ജർമ്മൻകാരനായിരുന്നു സംവിധായകൻ.
തുടർന്ന് 1951 ൽ ഇവർ ചേർന്നു നിർമ്മിച്ച ജീവിതനൗക മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതി. ഈ ചിത്രം അഭൂതപൂർവ്വമായ പ്രദർശനവിജയം നേടി. മലയാളത്തിലെ ആദ്യ ബോക്സോഫീസ് വിജയം എന്ന് വിശേഷിപ്പിക്കാം. നാടക രംഗത്തു നിന്നും സിനിമയിലെത്തിയ തിക്കുറിശ്ശി സുകുമാരൻ നായർ ആദ്യമായി നായകനായ ചിത്രമാണ് ഇത്. തിക്കുറിശ്ശി മലയാളത്തിലെ നായകസങ്കല്പത്തിന് പുതിയ തുടക്കം കുറിച്ചു.
1952 ൽ കുഞ്ചാക്കോ ആലപ്പുഴയിൽ ഉദയാസ്റ്റുഡിയോ സ്ഥാപിച്ചു. തുടർന്ന് തിരുവനന്തപുരത്തെ നേമത്ത് പി സുബ്രഹ്മണ്യം എന്ന നിർമ്മാതാവ് മെറിലാൻ്റ് സ്റ്റുഡിയോ സ്ഥാപിച്ചു. നാഗർകോവിൽ സ്വദേശിയായ സുബ്രഹ്മണ്യം മെറിലാൻ്റിൻ്റെ ബാനറിൽ നിർമ്മിച്ച ആദ്യ ചിത്രമായ ആത്മസഖി സൂപ്പർഹിറ്റായി.
1952 ൽ മലയാള സിനിമയുടെ സുവർണ്ണ കാലമായിരുന്നു. ഉദയയും മെറിലാൻ്റും നിർമ്മിച്ച ചിത്രങ്ങൾ സൂപ്പർ ഹിറ്റാവുകയും പുതിയ സാങ്കേതിക വിദഗ്ദ്ധർ രംഗത്തെത്തുകയും ചെയ്തു. അങ്ങനെ ജീവിതനൗക എന്ന ചിത്രം മലയാള സിനിമാ രംഗത്ത് എക്കാലവും ഈ പദവിയോടെ നിലനില്ക്കും.