തങ്കശേരിയിൽനിന്നു ലഭ്യമായ അവശിഷ്ടങ്ങൾ കൊല്ലത്തിന് ചൈനയുമായി പൗരാണികകാലം മുതൽ വ്യാപാരബന്ധമുണ്ടായിരുന്നു എന്നതിന് തെളിവാണ്. നീലനിറത്തിലുള്ള ചിത്രങ്ങൾ ആലേഖനം ചെയ്ത വെളുത്ത മൺപാത്രങ്ങളും ചെമ്മണ്ണിൽ തീർത്ത പലതരത്തിലുള്ള മൺപാത്രങ്ങളും അവയിൽപെടുന്നു. കടൽതീരത്തെ മൺതിട്ടകളിൽ ഒരു മീറ്റർ ആഴത്തിൽനിന്നാണ് ഇവ കണ്ടെടുത്തത്. ചീനയിൽ നിർമിച്ച സിലോഡോൺ മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളാണിവ. ഇവിടെനിന്നുലഭിച്ച രണ്ടുതരത്തിലുള്ള മൺപാത്രങ്ങൾ രണ്ട് വ്യത്യസ്‌ത തരം ജീവിതരീതികൾക്ക് ദൃഷ്‌ടാന്തമാണ്. സിലോഡോൺ മൺപാത്രങ്ങൾ ഉയർന്ന ജീവിതശൈലിയുടെയും ചുവന്ന മൺപാത്രങ്ങൾ താഴ്ന്ന നിലയിലുള്ള ജീവിതശൈലിയുടെയും തെളിവുകളാണ്.
കൊല്ലത്തെ ശിലായുഗസംസ്കാരം; സിന്ധുനദീതട സംസ്‌കാരത്തേക്കാൾ പഴക്കമേറിയ പ്രാചീന സംസ്‌കാരം
കൊടുങ്ങല്ലൂരിൽനിന്നും കൊല്ലത്തുനിന്നും ലഭിച്ചിട്ടുള്ള ഇവ എ.ഡി പത്താം നൂറ്റാണ്ടിനുമുമ്പുതന്നെ ഈ പ്രദേശങ്ങളുമായി ചൈനയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു എന്നതിന് തെളിവാണ്.