26.5 C
Kollam
Sunday, June 23, 2024
HomeMost Viewedകൊല്ലം പോളയത്തോട് സ്മശാനം; കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനങ്ങളിലൊന്ന്

കൊല്ലം പോളയത്തോട് സ്മശാനം; കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനങ്ങളിലൊന്ന്

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്മശാനങ്ങളിലൊന്നാണ് പോളയത്തോട് ശ്മശാനം. കൊല്ലത്ത് പോളയത്തോടിനടുത്ത് കപ്പലണ്ടിമുക്കിൽ കൊല്ലം – തിരുവനന്തപുരം നാഷണൽ ഹൈവേയ്ക്കും റെയിൽവേലൈനിനും മധ്യേയുള്ള ശ്മശാനത്തിന് നാലര ഏക്കറിലേറെ വിസ്തൃതിയുണ്ട്.

ശ്മശാനത്തിലെ ഹരിശ്ചന്ദ്രശില ഗതകാല ചരിത്രസ്മൃതി ഉയർത്തി നിലകൊള്ളുന്നു. ശ്മശാനമധ്യത്തിലെ റോഡിനോടു ചേർന്ന സ്ഥലത്താണ് മൂന്നടി ഉയരവും ഒന്നരയടി വീതിയുമുള്ള കരിങ്കൽ സ്തൂപം സ്ഥിതിചെയ്യുന്നത്. അതിനു മുകളിൽ ഒരടി ഉയരമുള്ള ശിവലിംഗമുണ്ട്. ഒരു കല്ലിൽ തന്നെ കരിങ്കൽപാളിയുടെ മിനുസപ്പെടുത്തിയ പ്രതലത്തിൽ തമിഴിൽ എന്തോ കൊത്തിയിരിക്കുന്നു. കാലപ്പഴക്കത്തിൽ എഴുത്ത് അവ്യക്തമാണ്. സത്യം തെളിയിക്കാൻ ശ്മശാന കാവൽക്കാരനാകേണ്ട ദുർഗതി നേരിട്ട ഹരിശ്ചന്ദ്രൻ്റെ സ്മരണയ്ക്കാണ് കല്ലിന് ഹരിശ്ചന്ദ്രശില എന്ന് പേരുനൽകിയത്. ലിഖിതങ്ങളിൽനിന്ന് എ.ഡി 1668ൽ അന്തരിച്ച വലങ്കൈ സമുദായ സേനാപതി വലങ്കൈലത്താറിന്റെ സ്മാരകശിലയാണ് ഇതെന്നു കരുതുന്നു.

ചാമക്കടയിലെ ഗണപതിക്ഷേത്രത്തിൽനിന്നു ലഭിച്ച ശിലാശാസനങ്ങൾ ചരിത്രവസ്തുതകളുടെ നിജസ്ഥിതി കണ്ടെത്തുന്നതിന് സഹായകമായി. നൂറ്റാണ്ടുകൾക്കു മുമ്പ് കൊല്ലത്ത് കുടിയേറിയ തമിഴ് സമൂഹത്തിൻ്റെ ചരിത്രത്തിലേക്കാണ് ശില വിരൽ ചൂണ്ടുന്നത്.
വലങ്കൈ, ഇടങ്കൈ എന്നീ വിഭാഗക്കാർ എ.ഡി 10-ാം നൂറ്റാണ്ടിൽ അധിവസിച്ചവരാണ്.

കൊല്ലത്തിന് ചീനാബന്ധത്തിന്റെ തെളിവ്; തങ്കശേരിയിൽനിന്നു ലഭ്യമായ അവശിഷ്ടങ്ങൾ

ചോളരാജാക്കന്മാരുടെ പതനശേഷം ഇവർ തെക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലായി കുടിയേറി. ഈ പലായനത്തിനിടയിൽ ചിലർ തോവാള വഴി നാഗർകോവിൽ, തിരുവനന്തപുരം, കൊല്ലം ജില്ലയിലേക്ക് കുടിയേറിപ്പാർത്തു. ഇവരിൽ വലങ്കൈ വിഭാഗക്കാർ യോദ്ധാ ക്കൾ കൂടിയായിരുന്നതിനാൽ അവരെ തിരുവിതാംകൂർ രാജാക്കന്മാർ അഞ്ചുതാൻപുരുളിടം (ഇന്നത്തെ അഞ്ചുകല്ലുംമൂട് ആണെന്നു കരുതുന്നു) എന്നിടത്ത് താമസിപ്പിച്ചു. ഹരിശ്ചന്ദ്രശിലയുടെ മുകൾഭാഗത്ത് ആനയുടെ ചിത്രം കൊത്തിവച്ചിരിക്കുന്നത് ഗണപതി പൂജയുടെ ഭാഗമായിട്ടായിരിക്കണം. അതിനാൽ വലങ്കൈ വിഭാഗക്കാരെ ഗണശക്തി പൂജകർ എന്നും വിളിക്കാറുണ്ട്.

കൊല്ലത്തെ ശിലായുഗസംസ്കാരം; സിന്ധുനദീതട സംസ്‌കാരത്തേക്കാൾ പഴക്കമേറിയ പ്രാചീന സംസ്‌കാരം

രാജേന്ദ്രചോളൻ ഒന്നാമൻ്റെ സൈനികരിൽ 14 വിഭാഗങ്ങൾ ഇക്കൂട്ടരാണ്. മലയാളത്തിലെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ ഹരിശ്‌ചന്ദ്രന്റെ ചിത്രീകരണം ഈ ശ്മശാനത്തിലായിരുന്നു. കേരളത്തലെ വിവിധ ശ്മ‌ശാനങ്ങൾ നിരീക്ഷിച്ചതിനു ശേഷമാണ് സംവിധായകനായ മെരിലാൻഡ് സുബ്രഹ്മണ്യം ലൊക്കേഷനായി ഇവിടം തെരഞ്ഞെടുത്തത്. അടുത്തിടെ അന്തരിച്ച കമുകറ പുരുഷോത്തമനെ അനശ്വ രനാക്കിയ ‘ആത്മവിദ്യാലയമേ….’ എന്ന് തുടങ്ങുന്ന ഗാനചിത്രീകരണം പൂർണമായും പോളയത്തോട് ശ്മശാനത്തിലായിരുന്നു നടന്നത്. തിക്കുറിശ്ശി സുകുമാരൻനായരാണ് ഹരിശ്‌ചന്ദ്രനായി വേഷമിട്ടത്.

ഇപ്പോൾ ഈ സ്മശാനം അതി മനോഹരമാക്കി വിശ്രാന്തി എന്ന് നാമകരണം ചെയ്തു.

- Advertisment -

Most Popular

- Advertisement -

Recent Comments