കരുനാഗപ്പള്ളിയിൽ വീണ്ടും കഞ്ചാവുമായി യുവാവ് പിടിയിൽ
കഴിഞ്ഞ ഒരാഴ്ചയായി കരുനാഗപ്പള്ളി എക്സ്സൈസ് റേഞ്ച് ഓഫീസിലെ ഷാഡോ എക്സ്സൈസ് ഉദ്യോഗസ്ഥർ നടത്തിയ ഓപ്പറേഷനിലാണ് തേവലക്കര ചക്കാല തെക്കതിൽ കുട്ടു എന്ന് വിളിക്കുന്ന അഫ്സൽ (22) നെ മനയിൽ സ്കൂളിന് തെക്കു ഭാഗത്തു വെച്ച് കരുനാഗപ്പള്ളി എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. ജോസ്‌പ്രതാപിന്റെ നേതൃത്വത്തിലുള്ള എക്സ്സൈസ് സംഘം സ്കൂട്ടറിൽ കഞ്ചാവ് കടത്തികൊണ്ട് വരുന്നതിനിടയിൽ പിടികൂടി അറസ്റ്റ് ചെയ്തത്.
കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ തെക്കു കിഴക്കുള്ള തോട്ടുകര അമ്പലത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന വിദ്യാർത്ഥി വ്യാപകമായി കഞ്ചാവ് കച്ചവടം ചെയ്യുന്നതായ പരാതി എക്സ്സൈസ് കമ്മിഷണർക്കു കഴിഞ്ഞ ആഴ്ച ലഭിച്ചതിനെ തുടർന്ന് ഷാഡോ എക്സ്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള എക്സ്സൈസ് സംഘം രാഹുലിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതിനെ തുടർന്ന് വിദ്യാർത്ഥിക്കു കഞ്ചാവ് നൽകുന്ന കായംകുളം സ്വദേശികളായ രണ്ടു B. Tech വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് കരുനാഗപ്പള്ളി, ചവറ, തേവലക്കര, കോയിവിള, കൊറ്റം കുളങ്ങര ഭാഗങ്ങളിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന തേവലക്കര സ്വദേശി അഫ്സലിനെ ഒരു കിലോ കഞ്ചാവുമായി മനയിൽ സ്കൂളിന് തെക്കു വശത്തു നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട് പരിശോധിച്ചതിൽ ഒരു കിലോയോളം കഞ്ചാവും കഞ്ചാവ് ചെറു പൊതികളാക്കി വിൽക്കാൻ ഉപയോഗിച്ചിരുന്ന ആയിരതിലധികം കവറും കണ്ടെടുത്തു. കഴിഞ്ഞ മാസം 28ആം തീയതി പാലക്കാട് പോയി രണ്ടര കിലോ കഞ്ചാവ് വാങ്ങിയതിൽ വിറ്റതിന്റെ ബാക്കി കഞ്ചാവ് ആണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഇയാൾ കഞ്ചാവ് കച്ചവടത്തിന് ഉപയോഗിച്ചിരുന്ന സ്കൂട്ടറിന്റെ നിലവിലെ ഉടമസ്ഥനായ കോയിവിള സ്വദേശിക്കു കഞ്ചാവ് വില്പനയിൽ ഉള്ള പങ്കു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കും. നേരത്തെ നിലവിലെ വാഹന ഉടമയെ സംബന്ധിച്ച് കഞ്ചാവ്, MDMA എന്നിവയുടെ വില്പനയുള്ളതായ രഹസ്യവിവരം എക്സ്സൈസിന് കിട്ടിയിരുന്നു.
അഫ്സലിന്റെ കഞ്ചാവ് കച്ചവടത്തിലെ കൂട്ടാളികളെ സംബന്ധിചച്ചും എക്സ്സൈസിന് വിവരം കിട്ടിയിട്ടുണ്ട്. കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും. പ്രതിയെ കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് രേഖ ലോറൈൻ റിമാൻഡ് ചെയ്തു
എക്സ്സൈസ് സംഘത്തിൽ എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിനൊപ്പം po അൻവർ, സുരേഷ് കുമാർ, ഷാഡോ ഉദ്യോഗസ്ഥർ ആയ വിജു, ശ്യാം കുമാർ, സജീവ്, ജിനു തങ്കച്ചൻ എന്നിവർ ഉണ്ടായിരുന്നു