കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കല്‍ അന്വേഷണ സംഘത്തിന് കനത്ത വെല്ലുവിളിയാകുന്നു. സയനൈഡ് ഉപയോഗിച്ചതിന്റെ തെളിവു കണ്ടെത്തുക അസാധ്യമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.
സയ്നൈഡിന്റെ അശം കണ്ടെത്തുക എന്നത് അസാധ്യമല്ലെന്നു തോന്നിയേക്കാം പക്ഷേ ശ്രമകരമാണ്. അതിനുളള നടപടികള്‍ നടക്കുന്നു. എല്ലാ വെല്ലുവിളികളും അതിജീവിക്കാന്‍ തയ്യാറാണ്. ഇവിടുത്തെ ലാബില്‍ അതു സാധ്യമല്ലെങ്കില്‍ സാമ്പിള്‍ വിദേശത്തേയ്ക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മികച്ച ടീമിനെയാണ് കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കൂടത്തായി കൊലക്കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്ന സാഹചര്യമാണ് നിലവില്‍. ആവശ്യം വന്നാല്‍ അന്വേഷണസംഘത്തിലേക്ക് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസിന്റെ തുടക്കത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന ചോദ്യത്തിന് ഇപ്പോള്‍ അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അദ്ദേഹം പറഞ്ഞു.