27.7 C
Kollam
Thursday, October 23, 2025
HomeNewsCrimeജോളിയുടെ വക്കാലത്ത് ഏറ്റെടുത്ത് ആളൂര്‍

ജോളിയുടെ വക്കാലത്ത് ഏറ്റെടുത്ത് ആളൂര്‍

കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാന്‍ അഡ്വ. ആളൂര്‍ എത്തും. ജോളിക്കു വേണ്ടി ഹാജരാകാന്‍ ജോളിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതാി ് അഡ്വക്കറ്റ് ബി.എ ആളൂര്‍ വ്യക്തമാക്കി. ഇന്നലെ ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നെ വിളിച്ചിരുന്നു.

അന്വേഷണം പ്രാഥമിക ഘട്ടത്തിലായ സാഹചര്യത്തില്‍ അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നെ അറിയിച്ചിരിക്കുന്നത്.
പ്രാഥമിക അന്വേഷണം കഴിഞ്ഞശേഷം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ഇന്ന് കസ്റ്റഡിയില്‍ വിടുന്നതു കൊണ്ട് അതിനുള്ള സാധ്യത കാണുന്നില്ല. കേസില്‍ ജോളിക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടാകുമോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ആളൂര്‍ വ്യക്തമാക്കി .

- Advertisment -

Most Popular

- Advertisement -

Recent Comments