28.5 C
Kollam
Thursday, January 23, 2025
HomeNewsCrimeപരപുരുഷ ബന്ധം വേണ്ടെന്ന് പല കുറി പറഞ്ഞു; അന്ധവിശ്വാസവും വേണ്ട; ജോളി ആദ്യ ഭര്‍ത്താവിനെ കൊന്നതിനു...

പരപുരുഷ ബന്ധം വേണ്ടെന്ന് പല കുറി പറഞ്ഞു; അന്ധവിശ്വാസവും വേണ്ട; ജോളി ആദ്യ ഭര്‍ത്താവിനെ കൊന്നതിനു പിന്നിലെ പോലീസ് വെളിപ്പെടുത്തലുകള്‍

ജോളി ആദ്യ ഭര്‍ത്താവായ റോയിയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണങ്ങള്‍ പൊലീസ് വെളിപ്പെടുത്തി. കസ്റ്റഡി അപേക്ഷയിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പോലീസ് വിശദീകരിച്ചത്. നാല് കാരണങ്ങളാണ് പൊലീസ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. റോയ് തോമസിന്റെ മദ്യപാനശീലം, അന്ധവിശ്വാസം, പരപുരുഷ ബന്ധം എതിര്‍ത്തതിലെ പകയും കൂടാതെ സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനും ജോളി ആഗ്രഹിച്ചതും. കൊലപാതകം രണ്ടും മൂന്നും പ്രതികളായ മാത്യുവിന്റെയും പ്രജി കുമാറിന്റെയും സഹായത്തോടെയെന്നും പോലീസ് പറയുന്നു.
അതേസമയം, ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ജോളിയെ ആറ് ദിവസത്തേക്കും മാത്യു, പ്രജികുമാര്‍ എന്നിവരെ 16 ദിവസത്തേക്കുമാണ് കസ്റ്റഡിയില്‍ വിട്ടത്. താമരശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി.

- Advertisment -

Most Popular

- Advertisement -

Recent Comments