ദുബായില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മുന്‍ കരുതലെടുത്ത് പോലീസ്. ജിടെക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഹായത്തോടെ ആദ്യ ഫ്‌ലോട്ടിങ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ദുബായില്‍ വരുന്നു. ദുബൈ പോലീസ് സ്‌റ്റേഷനാണ് ഈ വിവരം പ്രഖ്യാപിച്ചത്.
കൃത്രിമ ദ്വീപുകളിലൊന്നായ ദുബൈ വേള്‍ഡ് ഐലന്റിന്റെ സമീപത്തായിയാവും കടലില്‍ പൊങ്ങി കിടക്കുന്ന പൊലീസ് സ്റ്റേഷന്‍ നിര്‍മിക്കുക.
യു.എ.ഇ ആഭ്യന്തരമന്ത്രി ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി എന്നിവരുടെ സാന്നിധ്യത്തിലാണ് ആദ്യ ഫ്‌ലോട്ടിങ് പൊലീസ് സ്റ്റേഷന്റെ മാതൃക അനാവരണം ചെയ്തിരിക്കുന്നത്.
പൊലീസുകാരുടെ സഹായമില്ലാതെ തന്നെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാനും, അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനുമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചതിനു പിന്നാലെയാണ് ഫ്‌ളോട്ടിങ്ങ് പോലീസ് സ്‌റ്റേഷനുമായി ദുബൈ ഭരണകൂടം എത്തുന്നത്.
കടലില്‍ പോകുന്നവരുടെ സേവനത്തിന് കൂടി ഉതകും വിധമാണ് സമുദ്രത്തില്‍ ഫ്‌ലോട്ടിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നത്.